പ്രോജക്ട് എക്‌സ്: അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം
സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കും. കുട്ടികള്‍ക്ക് എതിരായ അതിക്രമം പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നത്. പ്രോജക്ട് എക്‌സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂൾ അധ്യാപകര്‍ക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം സംഘടിപ്പിക്കുക.