താപനില ഉയരാൻ സാധ്യത: കണ്ണൂരിൽ മഞ്ഞ അലേർട്ട്

കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലേർട്ട്.

ഈ ജില്ലകളിൽ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.