ഒൻപത് ജില്ലകൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

കണ്ണൂർ | അമിതമായ ചൂടിൽ ജാ​ഗ്രത പാലിക്കാൻ ഒൻപത് ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ 36 ഡി​ഗ്രി വരെ ചൂട് കൂടും. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി വരെ ചൂട് ഉയരാം.

ഈ ജില്ലകളിൽ ശരാശരിയിൽ നിന്ന് രണ്ട് മുതൽ നാല് വരെ ഡി​ഗ്രി കൂടാമെന്നാണ് മുന്നറിയിപ്പ്.