മാര്‍ച്ചില്‍ കൂടുതല്‍ ചൂട്അനുഭവപ്പെടാൻ സാധ്യത
മാർച്ച് മാസത്തില്‍ കേരളത്തില്‍ സാധാരണയിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
വേനല്‍മഴ സാധാരണ നിലയില്‍ തെക്കൻ കേരളത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ മഴ കുറവിനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
മാർച്ച് മുതല്‍ മേയ് വരെയുള്ള സീസണിലും സാധാരണയെക്കാള്‍ ചൂട് കൂടും. രാജ്യത്ത് ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കും.
പസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ തുടരും. മണ്‍സൂണ്‍ ആരംഭത്തോടെ സാധാരണ സ്ഥിതിയിലേക്ക് മാറാനും സാധ്യതയുണ്ട്. ഇന്ത്യൻ ഓഷ്യൻ ഡൈപോള്‍ സാധാരണ സ്ഥിതിയില്‍ തുടരുന്നു എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.