സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു
മലപ്പട്ടത്ത് സൂര്യാഘാതമേറ്റ് പശു
ചത്തു. കുപ്പം ഭഗത്സിംഗ് സ്‌മാരക വായനശാലക്ക് സമീപം കൃഷ്‌ണന്റെ 3 വയസ് പ്രായമുള്ള കറവപ്പശുവാണ് ചത്തത്. രാവിലെ വീടിന് സമീപത്തെ വയലിൽ കെട്ടിയ പശുവിനെ ഉച്ചക്ക് അഴിക്കുന്നതിന് എത്തിയപ്പോഴാണ് കുഴഞ്ഞ് വീണ് ചത്ത നിലയിൽ കണ്ടത്. വെറ്ററിനറി സർജൻ ജഡം പരിശോധന നടത്തി സൂര്യാഘാതം ഏറ്റതാണെന്ന് സ്ഥിരീകരിച്ചു.