രാജ്യത്ത്, വരുന്ന രണ്ടര മാസം ചൂട് കൂടുമെന്ന് മുന്നറിപ്പ്

ന്യൂഡൽഹി: രാജ്യത്ത്, വരുന്ന രണ്ടര മാസം ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമ മന്ത്രാലയം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു നിർദ്ദേശമുണ്ട്. 20 ദിവസം വരെ നീണ്ടേക്കാവുന്ന ഉഷ്ണ തരം​ഗ സാധ്യതയുമുണ്ട്.
ഈ മാസം മുതൽ ജൂൺ വരെയാണ് കൊടും ചൂട് അനുഭവപ്പെടുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാ​ഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയർന്നേക്കും.

.