സംസ്ഥാനത്ത് കനത്ത ചൂട് തുടരും
കണ്ണൂർ: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മെയ് നാല് വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.