ഇന്ന് പകൽ ചൂട് കൂടും; ജാഗ്രത പാലിക്കണം
ഇന്ന് സംസ്ഥാനത്ത് പകൽ ഉയർന്ന താപനിലയായിരിക്കും. രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാഹചര്യത്തിൽ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വൈകിട്ട് നേരിയ മഴ ലഭിക്കും. ഇന്നലെ തലസ്ഥാന നഗരത്തിലും കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇന്നലെ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം പകൽ ശാരീരിക അസ്വാസ്ഥ്യം നേരിട്ടേക്കാം. ജാഗ്രത പാലിക്കണം.