സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും: മൂന്ന് ഡിഗ്രി വരെ അധിക താപനിലക്ക് സാധ്യത
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ വിശദമാക്കുന്നു.