തലശേരി മാഹി ബൈപാസ്‌ ഉദ്‌ഘാടനം 11ന്‌

തലശേരി: തലശേരി മാഹി ബെപ്പാസ്‌ 11ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എൻ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരി, ഗവർണർമാരായ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, തമിഴിസൈ സൗന്ദർ രാജൻ (പുതുച്ചേരി), പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവർ പങ്കെടുക്കും.