പഠനം പൂർത്തീകരിക്കും മുൻപേ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി നൽകി എൻ ടി.ടി എഫ് തലശ്ശേരി……

10 വിദ്യാർത്ഥികൾ ക്യാംപസ് റിക്രൂട്ട്മെൻ്റ് വഴി ദുബായിലേക്ക്……

നിയമന ഉത്തരവ് വിതരണം ഏപ്രിൽ നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും……

പാലയാട് :സ്കിൽ ട്രെയിനിങ് രംഗത്ത് ആറര പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്ന തലശ്ശേരി നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ ഈ വർഷത്തെ ഡിപ്ലോമ ഇൻ ടൂൾ എൻജിനീയറിങ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് വിദ്യാർഥികളിൽ പഠനം പൂർത്തീകരിക്കും മുൻപേ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി നൽകി എൻ.ടി ടി എഫ് ഇത്തവണയും മാതൃകയാവുന്നു.

 ടൂൾ എൻജിനീയറിങ് ആൻ്റ് ഡിജിറ്റൽ മാനുഫാക്ചറിങ് ഡിപ്ലോമ കോഴ്സിൽ ഈ വർഷം 83 പേരാണ് പരിശീലനം പൂർത്തീകരിക്കുന്നത്. 80പേർക്ക്  ഇതിനകം ക്യാമ്പസ് റിക്രൂട്ട്മെൻ്റ് വഴി ജോലി ലഭിച്ചു. ഇതിൽ 3 പേർ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് . ക്യാംപസ് സെലക്ഷൻ വഴി 10 വിദാർത്ഥികൾ ദുബായ് ആക്കുറേറ്റ് എഡ്ജ് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കും. എയ്റോസ്പേയ്സ്, ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ്, പ്രൊഡക്ഷൻ എൻജിനിയർ, ക്വാളിറ്റി കൺട്രോൾ സ്പെഷലിസ്റ്റ്, ഡിസൈൻ എൻജിനിയർ തുടങ്ങിയ മേഘലകളിലേക്കാണ് വൻകിട കമ്പനികൾ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.

1959 ൽ തലശ്ശേരിക്കടുത്തുള്ള നെട്ടൂർ എന്ന ഗ്രാമത്തിലാണ് എൻ ടി ടി എഫ് ആരംഭിച്ചത് ഇൻഡ്യയിലെ മാനുഫാക്ചറിംഗ് രംഗത്തെ മുൻനിര കമ്പനികളായ
ടാറ്റ ഹൈദരാബാദ്, ടൈറ്റാൻ ബാംഗ്ലൂർ,
ഐ ടി ഡബ്ല്യു പൂനെ, മദർസെൻ ചെന്നൈ, ആംഫിനോൾ പൂനെ,
ഓം ഗ്യാലക്സി മുബൈ തുടങ്ങിയ കമ്പനികളിലേക്കാ ണ് ഈ വർഷത്തെ വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചത്. പ്ലേസ്മെൻ്റ് ഓഫർ ലറ്റർ വിതരണം ഏപ്രിൽ നാലിന് ഉച്ചയ്ക്ക് രണ്ടിന് പാലയാട് അസാപ് എൻ ടി ടി എഫ് ക്യാമ്പസിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പഞ്ചായ ത്ത് പ്രസിഡണ്ട് എം.കെ രവി അദ്ധ്യക്ഷത വഹിക്കും.

2025 വർഷത്തെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0490 2351423,
98465147 81 എന്ന നമ്പറിൽ ബന്ധപ്പെടുക.