തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 18 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 18 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലർജി പ്രശ്‌നമെന്ന് ഡോക്ടർമാർ അറിയിച്ചു.