വീണ്ടും തകര്‍ക്കാന്‍ മണവാളന്‍ വസീമും ബീപാത്തുവും , തല്ലുമാല 2

ടൊവിനോ തോമസ് മണവാളൻ വസീമായും കല്യാണി പ്രിയദര്‍ശൻ ബീപാത്തുവായി തകര്‍ത്താടിയ പോയവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന തല്ലുമാലയ്ക്ക് രണ്ടാംഭാഗം.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ ലോഡിംഗ് സൂണ്‍ ടിഎം 2 എന്ന് നിര്‍മ്മാതാവ്‌ആഷിഖ് ഉസ്മാൻ കുറിച്ചു. തിയേറ്ററുകളില്‍ 71 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ഷെെൻ ടോംചാക്കോ, ലുക്‌മാൻ, ചെമ്ബൻ വിനോദ് ജോസ് ,ജോണി ആന്റണി ഒാസ്റ്റിൻ, അസിം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണവാളൻ വസീം വീണ്ടും വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍