അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദി ഹിന്ദു’ പത്രത്തിനു കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ദി ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് അയച്ച കത്തിൽ വ്യക്തമാക്കി.

അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തില്‍ പറയുന്നു.