തലശ്ശേരിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

തലശ്ശേരി : അഡ്വക്കേറ്റ് കെ പി അനിലിന്റെ വീട്ടിൽ കവർച്ച ശ്രമം. വീട്ടുകാർ പുറത്തു പോയ സമയമാണ് കവർച്ച നടന്നത്. തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. തലശ്ശേരി പോലീസും കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്കോടും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു