തളിപ്പറമ്പിൽ ഇന്ന്ഗതാഗത നിയന്ത്രണം

തളിപ്പറമ്പ്: സി.പി.എം. ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ തിങ്കളാഴ്ച രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

കണ്ണൂരിൽ നിന്ന്‌ പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന്‌ ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.

കണ്ണൂരിൽ നിന്ന്‌ ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.

പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.

പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന്‌ ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.

ആലക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.

ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.