കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം

കണ്ണൂർ: കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം നടത്തിയതെന്ന് സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. യുവാവ് വണ്ടിയിൽ നിന്നിറങ്ങുമ്പോൾ യുവതി എടുത്ത ഫോട്ടോയാണ് റെയിൽവേ പോലീസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.

പ്രതിയെക്കുറിച്ച് വിവരം ലഭിച്ചാൽ കണ്ണൂർ റെയിൽവേ പോലീസിൽ അറിയിക്കാനാണ് നിർദേശം. എടക്കാട് സ്റ്റേഷനിലാണ് യുവാവ് ഇറങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് 4.15-നായിരുന്നു സംഭവം. വടകരയിൽ നിന്ന് ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്.

ഫോൺ: 9497981123, 04972 705018