രണ്ട് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം.

തൃശൂര്‍-കണ്ണൂര്‍ (16609) എക്സ്പ്രസിന്‍റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊര്‍ണൂര്‍ മെമുവിന്‍റെ (06018) ഷൊര്‍ണൂരിലെയും എത്തിച്ചേരല്‍ സമയത്തില്‍ ഒക്ടോബര്‍ 23 മുതല്‍ മാറ്റം.തൃശൂര്‍-കണ്ണൂര്‍ രാവിലെ 6.35ന് പകരം 6.45 നായിരിക്കും തൃശൂരില്‍ നിന്ന് പുറപ്പെടുക.

പൂങ്കുന്നം 6.50 , മുളങ്കുന്നത്തുകാവ് 6.57, വടക്കാഞ്ചേരി 7.06 എന്നിങ്ങനെയാണ് മറ്റ് േസ്റ്റഷനുകളിലെ പുതുക്കിയ സമയം. എറണാകുളം-ഷൊര്‍ണൂര്‍ മെമു ഷൊര്‍ണൂരില്‍ എത്തുന്നത് നിലവിലെ രാത്രി 10.35നുപകരം രാത്രി 8.40 നായിരിക്കും. പുറപ്പെടല്‍ സമയത്തിലോ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലോ മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.