മാവേലി എക്സ്പ്രസ് ഉൾപ്പടെ എട്ട് ട്രെയിനുകൾ ഇന്ന് ഓടില്ല; നാളെയും നിയന്ത്രണം
ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.
ഇന്നും നാളെയും സംസ്ഥാനത്ത് 8 ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
പൂർണമായി റദ്ദാക്കിയവ: ഇന്ന്: 16603- മംഗളൂരു സെൻട്രെൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം – ഷൊർണൂർ മെമു, 06448 എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ.
നാളെ: 16604- തിരുവനന്തപുരം – മംഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ – എറണാകുളം മെമു, 06439 ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ, 06453 എറണാകുളം – കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം – എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.
ഭാഗികമായി ഓടുന്നത്, വഴിതിരിച്ചു വിടുന്നത്: 22656 ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 12978 അജ്മീർ – എറണാകുളം മരുസാഗർ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
16335 ഗാന്ധിധാം ബിജി – നാഗർകോവിൽ എക്സ്പ്രസ് ഷൊർണൂരിൽ നിന്നും പൊള്ളാച്ചി, മധുര, നാഗർകോവിൽ വഴി തിരിച്ചു വിടും. തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല. 16381 പുനെ- കന്യാകുമാരി എക്സ്പ്രസ് പാലക്കാട് നിന്നും പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും.
ഇന്ന് യാത്ര തുടങ്ങുന്ന 16128 ഗുരുവായൂർ എക്സ്പ്രസ് – ചെന്നൈ എഗ്മോർ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി. 16327 മധുര എക്സ്പ്രസ് – ഗുരുവായൂർ ആലുവയ്ക്കും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.
16342 തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 16629 തിരുവനന്തപുരം – മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. 16187 കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
ഈ ട്രെയിൻ വൈകും: ഇന്ന് ഉച്ചയ്ക്ക് 2.25നു യാത്ര തുടങ്ങേണ്ട 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഏഴ് മണിക്കൂർ വൈകി രാത്രി 9.25നു മാത്രമേ യാത്ര ആരംഭിക്കൂ.