55 തീവണ്ടികളുടെ കേരളത്തിലെ താത്‌കാലിക സ്റ്റോപ്പ് തുടരും

കണ്ണൂർ: കേരളത്തിൽ 55 തീവണ്ടികൾക്ക് ആറ് മാസം പരീക്ഷണ അടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പ് തുടരും. 21 സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് മുതൽ ആറ് മാസം സ്റ്റോപ്പ് അനുവദിച്ചത്. പരശുറാമിന് ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി, മാവേലിക്ക് തിരൂർ, ഹംസഫറിന് കണ്ണൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഇതിൽപ്പെടും. 2023-ൽ ദക്ഷിണ റെയിൽവേ 197 വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിൽ പെട്ടതാണ് ഈ സ്റ്റോപ്പുകൾ.