വിവിധ ട്രെയിനുകളിൽ അധിക കോച്ചുകൾ

കണ്ണൂർ: വിവിധ ട്രെയിനുകളിൽ താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു.

മാവേലി എക്‌സ്പ്രസിൽ (16603/04) 27 നും ഏപ്രിൽ ഒന്നിനും ഇടയിൽ ഒരു എ സി ത്രീ ടയർ കോച്ചും മംഗളൂരു തിരുവനന്തപുരം എക്സ്പ്രസിൽ (16348/47) ഒരു സ്ലീപ്പർ കോച്ചുമാണ് അധികം അനുവദിച്ചത്.

ഇന്ന് മുംബൈയിൽ നിന്നും പുറപ്പെടുന്ന മംഗളൂരു മത്സ്യഗന്ധ എക്സ്‌പ്രസിലും ഒരു അധിക സ്ലീപ്പർ കോച്ച് ഉണ്ടാകും.