മംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ; പ്രതിവാര സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി

ഓണത്തോട് അനുബന്ധിച്ച് മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക്, തിരിച്ചും പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.

മംഗളൂരുവിൽ നിന്ന് 9, 16, 23 തീയതികളിൽ രാത്രി 11 മണിക്ക് മംഗളൂരുവിൽ നിന്ന്‌ പുറപ്പെടുന്ന ട്രെയിൻ (06047) അടുത്ത ദിവസം രാവിലെ 10.20-ന് കൊല്ലത്ത് എത്തും. 3, 10, 17, 24 തീയതികളിൽ വൈകിട്ട് 6.55-ന് കൊല്ലത്ത് നിന്ന്‌ പുറപ്പെടുന്ന ട്രെയിൻ (06048) അടുത്ത ദിവസം രാവിലെ 7.30-ന് മംഗളൂരുവിൽ എത്തും.

14 സ്വീപ്പർ കോച്ചും മൂന്ന് ജനറൽ കോച്ചും ഉണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെണ്ടന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ നിർത്തും.

വിവിധ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്‌ നീട്ടിയതായി റെയിൽവേ അറിയിച്ചു.

വെള്ളിയാഴ്‌ച സർവീസ് നടത്തുന്ന കൊച്ചുവേളി ഷാലിമാർ പ്രതിവാര സ്‌പെഷ്യൽ (06081) നവംബർ 29 വരെയും തിങ്കളാഴ്‌ചകളിലുള്ള ഷാലിമാർ കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06-082) ഡിസംബർ രണ്ട് വരെയും നീട്ടി.

വെള്ളിയാഴ്‌ചകളിലെ എറണാകുളം പട്‌ന പ്രതിവാര സ്‌പെഷ്യൽ 13 മുതൽ നവംബർ 29 വരെയും തിങ്കളാഴ്‌ചകളിലെ പട്‌ന എറണാകുളം പ്രതിവാര സ്‌പെഷ്യൽ (06086) 16 മുതൽ ഡിസംബർ 2 വരെയും സർവീസ്‌ നടത്തും. റിസർവേഷൻ ആരംഭിച്ചു.