ട്രെയിനുകൾ റദ്ദാക്കി

കൊങ്കൺ റെയിൽവേയിൽ പൽവാൽ സ്‌റ്റേഷനിൽ ഇന്റർ ലോക്കിങ് ജോലി നടക്കുന്നതിനാൽ മഡ്‌ഗാവ്‌ ജങ്ഷൻ എറണാകുളം ജങ്ഷൻ സൂപ്പർ ഫാസ്‌റ്റ്‌ പ്രതിവാര എക്‌സ്‌പ്രസ്‌ (10215) 8, 15 തീയതികളിൽ ഓടില്ല.

എറണാകുളം ജങ്ഷൻ മഡ്ഗാവ്‌ ജങ്‌ഷൻ സൂപ്പർ ഫാസ്‌റ്റ്‌ പ്രതിവാര എക്‌സ്‌പ്രസ്‌ (10216) 9, 16 തീയതികളിൽ റദ്ദാക്കി. തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന ഷാലിമാർ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22641) വ്യാഴാഴ്‌ച റദ്ദാക്കി.

പെയറിങ് ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിലാണിത്‌. സെക്കന്തരാബാദ്‌ കൊല്ലം പ്രതിവാര എക്‌സ്‌പ്രസ്‌ (07193) 11 മുതൽ നവംബർ 27 വരെയും കൊല്ലം സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ (07194) 13 മുതൽ നവംബർ 29 വരെയും റദ്ദാക്കി.