കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ
ഓണം, പൂജ അവധിക്കാല യാത്രകൾ കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
പത്ത് സ്‌പെഷ്യൽ ട്രെയിനാണ് ഓടുക. ഷൊർണൂർ ജങ്ഷനും കണ്ണൂരിനും ഇടയിൽ സ്‌പെഷ്യൽ ട്രെയിൻ (06031/06032) ആഴ്‌ചയിൽ നാല് ദിവസം എന്ന നിലയിൽ ഒക്ടോബർ 31 വരെ സർവീസ് നടത്തും.
മംഗളൂരുവിനും കൊച്ചുവേളിക്കും ഇടയിൽ സ്‌പെഷ്യൽ ട്രെയിൻ (06041/06042) 29 വരെയും മംഗളൂരുവിനും കൊല്ലം ജങ്‌ഷനും ഇടയിൽ സ്‌പെഷ്യൽ ട്രെയിൻ (06047/06048) 24 വരെയും ഓടും.
കൊച്ചുവേളി ഷാലിമാർ സ്‌പെഷ്യൽ ട്രെയിൻ (06081/06082), എറണാകുളം ജങ്ഷൻ പട്‌ന ട്രെയിൻ (06085/06086) എന്നിവ ഡിസംബർ രണ്ട് വരെ സർവീസ് നടത്തും.
കൊച്ചുവേളി എസ്‌എംവിടി ബംഗളൂരു (06083/06084) 25 വരെയും മഡ്‌ഗാവ് ജങ്ഷൻ വേളാങ്കണ്ണി (01007/01008), എറണാകുളം ജങ്ഷൻ യെലഹങ്ക ജങ്ഷൻ (01007/01008) എന്നിവ ഏഴ് വരെയും എസ്‌എംവിടി ബംഗളൂരു കൊച്ചുവേളി (06239/06240) 18 വരെയും സർവീസ് നടത്തും.
വിശാഖപട്ടണം കൊല്ലം സ്‌പെഷ്യൽ (08539/08540) ട്രെയിൻ നവംബർ 28 വരെയും സർവീസ് നടത്തും.