ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്. തിരുവോണ ദിവസത്തിന് മുന്‍പ് കേരളത്തിെത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ക്രമീകരിച്ചിരിക്കുന്നത്.

ബുക്കിങ് ആരംഭിച്ചു. ഓരോ റൂട്ടിലും ഒറ്റ സര്‍വീസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 13നാണ് സെക്കന്തരാബാദില്‍ നിന്ന് കോട്ടയം വഴി കൊല്ലത്തിനുള്ള സര്‍വീസ് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ 14ന് രാത്രി 11.20ന് കൊല്ലത്തെത്തും. 15ന് പുലര്‍ച്ചെ 2.20ന് കൊല്ലത്ത് നിന്ന് മടങ്ങുന്ന ട്രെയിന്‍ 16ന് രാവിലെ 10.30ന് സെക്കന്തരാബാദിലെത്തും.

ഹുബ്ബള്ളി– കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 6.55 ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി തൊട്ടടുത്ത ദിവസം രാവിലെ 6.45 ന് കൊച്ചുവേളി എത്തും. കേരളത്തില്‍ പാലക്കാട് ജംഗ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍. മാവേലിക്കര, കായംകുളം ജംഗ്ഷന്‍. ഗാസ്താംകോട്ട, എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.രണ്ട് എസി 3 ടയര്‍ കോച്ചും 10 സ്ലീപ്പര്‍ കോച്ചും 2 ജനറല്‍ കോച്ചും അടങ്ങുന്നതാണ് ട്രെയിന്‍. ഹൈദരാബാദിലെ കച്ചേഗുഡയില്‍ നിന്നുള്ള സ്പെഷല്‍ ട്രെയിനും കൊല്ലത്തേക്കാണ്. സെപ്റ്റംബര്‍ 14 ന് വൈകീട്ട് നാല് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തൊട്ടടുത്ത ദിവസം രാത്രി 11.20ന് കൊല്ലത്ത് എത്തും.16 ന് പുലര്‍ച്ചെ 2.30ന് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വണ്ടി തൊട്ടുത്ത ദിവസം രാവിലെ 10.30 ന് കച്ചേഗുഡയിലെത്തും