ബംഗളൂരു-കണ്ണൂർപ്രത്യേക ട്രെയിൻ
കണ്ണൂർ: വിഷുവിനോട് അനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങി.
വെള്ളി രാത്രി 11.55ന് ബംഗളുരുവിൽ നിന്ന് (06573) പുറപ്പെട്ട ട്രെയിൻ ശനിയാഴ്‌ച പകൽ 1.30ന് കണ്ണൂരിലെത്തും.
കണ്ണൂരിൽ നിന്ന് (06574) തിങ്കളാഴ്ച വൈകിട്ട് 6.25ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ എട്ടിന് ബംഗളുരുവിൽ എത്തും.
കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.