നിര്‍മാണ പ്രവൃത്തി: ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
തിരുവനന്തപുരം ഡിവിഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം. ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16127) 24ന് ചാലക്കുടിയിലും തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16342) എറണാകുളം ജങ്ഷനിലും യാത്ര അവസാനിപ്പിക്കും.
25ന് എറണാകുളം ജങ്ഷന്‍ -കണ്ണൂര്‍ എക്സ്പ്രസ് (16305) തൃശൂരില്‍നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16341) അതേദിവസം എറണാകുളം ജങ്ഷനില്‍നിന്നായിരിക്കും പുറപ്പെടുക.
തിരുച്ചിറപ്പള്ളി- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22627) ജൂണ്‍ 11ന് തിരുനെല്‍ വേലിവരെയായിരിക്കും സര്‍വീസ് നടത്തുക.