ട്രാവൽ ഏജൻസികളുടെ വാർഷിക സമ്മേളനം 21-ന്

കണ്ണൂർ | ട്രാവൽ ഏജൻസികളുടെ വാർഷിക സമ്മേളനം പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ ജില്ലാ ട്രാവൽ ഏജന്റ്സ് അസോസിയേഷന്റെ (കെ ഡി ടി എ) നേതൃത്വത്തിൽ ഓൺ ബോർഡ്-2023 എന്ന പേരിൽ നടത്തുന്ന വാർഷിക സമ്മേളനം 21-ന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. 250 ട്രാവൽ ഏജൻസികളിൽ നിന്നായി ജീവനക്കാരും ഏജന്റുമാരും സമ്മേളനത്തിൽ പങ്കെടുക്കും.