തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ആറിന് തുടങ്ങും. ബുധൻ പകൽ ഒന്നിന് കാമ്പ്രത്തില്ലത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റും. തുടർന്ന് അന്നദാനം. രാത്രി ഏഴിന് കലാസാംസ്കാരിക പരിപാടികൾ ശബരിമല മുൻമേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.