പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ പോക്കറ്റ് മണിയും നല്‍കും. നിലവില്‍ പട്ടികജാതി വിഭാഗത്തിന് 68 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 17 ശതമാനവും ഒ ഇ സി വിഭാഗത്തിന് അഞ്ച് ശതമാനവും പൊതു വിഭാഗത്തിന് 10 ശതമാനവും സംവരണം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാനം, നേറ്റിവിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവസാനം പഠിച്ച കോഴ്സ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 26നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.