ഫാം സൂപ്പർവൈസർമാരെ നിയമിക്കുന്നു

കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ജില്ലയിൽ തുടങ്ങുന്നതിന്റെ ഭാഗമായി ഫാം സൂപ്പർവൈസർമാരെ നിയമിക്കുന്നു. പൗൾട്രി പ്രൊഡക്ഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഇരുചക്ര വാഹന ലൈസൻസ് നിർബന്ധം. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 30 വയസ് പൂർത്തിയാകരുത്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്ത് 10ന് വൈകിട്ട് അഞ്ച് മണിക്കകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2702080.