പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം: അപേക്ഷ ജനുവരി 15 വരെ
കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിൽ ഉടനീളം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെൻ്റ് ആണിത്. യോഗ്യരായവർക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കണം.
കാറ്റഗറി നമ്പര്‍: 471/2024. ശമ്പളം: 27,900 രൂപ മുതല്‍ 63,700 രൂപ വരെ. പ്രായപരിധി: 18നും 26നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ക്ക് 02.01.1998നും 01.01.2006നും ഇടയില്‍ പ്രായം ഉള്ളവര്‍ക്കാണ് അവസരം.
യോഗ്യത: പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപിക്കുന്നതിനും കേരള പി എസ് സി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.