എച്ച്ഡിസിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ (എൻസിസിടി) കീഴിലുള്ള പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് (എച്ച്ഡിസിഎം) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മെറിറ്റ്/പ്രവേശനപരീക്ഷ അടിസ്ഥാനത്തിലാണ് പ്രവേശനം. 2023 ജനുവരി 1ന് 40 വയസ്സ് കവിയാത്ത ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സർക്കാർ വകുപ്പിലെ ജീവനക്കാർക്കും നിയമാനുസൃതമായി സീറ്റ് സംവരണമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദവിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ www.icmkannur.org ൽ ലഭ്യമാണ്. അവസാന തീയ്യതി ജൂൺ 22. ഫോൺ: 04972784002/2784044
ഈ കോഴ്‌സ്, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലും/സഹകരണ വകുപ്പിലും ജോലി ലഭിക്കുന്നതിനുള്ള കേരള സഹകരണ സംഘം നിയമത്തിലെ റൂൾ-186 പ്രകാരമുള്ള യോഗ്യതയായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റു മാനേജ്‌മെൻറ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനും ഈ കോഴ്‌സ് യോജിച്ചതാണ്. സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും മാനേജർ ആയി പ്രവർത്തിക്കുവാൻ പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ കോഴ്‌സിന്റെ സംവിധാനം. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പരിശീലന ത്തിനാവശ്യമായ ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ എന്നീ സൗകര്യങ്ങളുമുണ്ട്. ഒരു വർഷത്തെ കമ്പ്യൂട്ടർ പ്രായോഗിക പരിശീലനവുമുണ്ട്.