ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു.

സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. പുലർച്ചെ 4:30ന് ചെന്നൈയിൽ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന് ട്രെയിൻ കോഴിക്കോട്ടെത്തും. സ്പെഷ്യൽ വന്ദേഭാരത് ടെയിന് പാലക്കാട്‌, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.