മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴല്‍നാടൻ എംഎല്‍എയും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് തള്ളിയത്.ജസ്റ്റീസ് കെ. ബാബുവിന്‍റേതാണ് ഉത്തരവ്.

കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടൻ എംഎല്‍എയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയില്‍ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വാദം.