മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകമാകുന്ന ബോണ്‍മാരോ രജിസ്ട്രി കേരളത്തില്‍ ആദ്യമായി സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി

മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകമാകുന്ന ബോണ്‍മാരോ രജിസ്ട്രി കേരളത്തില്‍ ആദ്യമായി സജ്ജമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതി.തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ – കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്.മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭ്യമാക്കുന്നതിനായി രോഗികളുടെ ഡേറ്റാബേസ് തയ്യാറാക്കുകഎന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്.