വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി

മലപ്പുറം: എളങ്കൂരില്‍ ഭർതൃവീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി.മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സായ പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു.

വിഷ്‌ണുജയുട‌െ മരണത്തില്‍ ആത്മഹത്യാ പ്രേരണ, സ്‌ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.