വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖം,ട്രയൽ റണ്ണിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്.

അങ്ങനെ കേരളത്തിന് അതും നേടാനായി. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ലോകഭൂപടത്തിൽ ഇടം നേടി. മൻമോഹൻ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചത് ചരിത്രത്തിന്റെ ഭാഗം. പല വാണിജ്യ ലോബികളും പദ്ധതിക്കെതിരെ രംഗത്ത് വന്നു.

നാടിൻറെ കൂട്ടായ് ഇച്ഛാശക്തിയെ ഒരു തടസവും ബാധിച്ചില്ല. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.