ജില്ലയില്‍ അഞ്ച് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ചു
കണ്ണൂർ:-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ച് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായതായി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 1866 ആയി. പയ്യന്നൂര്‍ മണ്ഡലത്തിലെ 116A രാമന്തളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍(പഴയകെട്ടിടത്തിന്റെ കിഴക്ക് ഭാഗം), തളിപ്പറമ്പ് മണ്ഡലത്തിലെ 158A പള്ളിപ്പറമ്പ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍(പടിഞ്ഞാറ് ഭാഗം), ധര്‍മടം മണ്ഡലത്തിലെ 2A ചെമ്പിലോട് സെന്‍ട്രല്‍ എല്‍ പി സ്‌കൂള്‍(മധ്യ ഭാഗം), മട്ടന്നൂര്‍ മണ്ഡലത്തിലെ 50A പാലോട്ട്പള്ളി എന്‍ ഐ എസ് എല്‍പി സ്‌കൂള്‍ (പഴയ കെട്ടിടം), 51A പരിയാരം യു പി എസ്(വടക്ക് ഭാഗം) എന്നിവയാണ് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍. ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ചതോടെ ജില്ലയിലെ മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം ചുവടെ. പയ്യന്നൂര്‍ മണ്ഡലം-181, തളിപ്പറമ്പ്-196, ധര്‍മടം-165, മട്ടന്നൂര്‍-172, കല്യാശ്ശേരി -170, ഇരിക്കൂര്‍-184, അഴീക്കോട്-154, കണ്ണൂര്‍- 149, പേരാവൂര്‍- 158, തലശ്ശേരി- 165, കൂത്തുപറമ്പ്- 172 എന്നിങ്ങനെയാണ് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം.