പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 62720 പുതിയ വോട്ടര്‍മാർ
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ 2116876 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്ജെന്റേഴ്സുമാണ്. 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 2054158 വോട്ടര്‍മാരായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും 62720 വോട്ടര്‍മാരുടെ വര്‍ധനവാണ് ഉണ്ടായത്.
32015 പുരുഷന്‍മാരും 30704 സ്ത്രീ വോട്ടര്‍മാരുമാണ് പുതുതായി പേരു ചേര്‍ത്തത്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.
2024 ജനുവരി 22ന് ശേഷം പുതുക്കിയ പട്ടിക പ്രകാരമുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം, ബ്രാക്കറ്റില്‍ വര്‍ധനവ്:
പയ്യന്നൂര്‍ നിയോജക മണ്ഡലം 186495 (4196) കല്ല്യാശ്ശേരി 191543 (5598), തളിപ്പറമ്പ് 221295 (7434), ഇരിക്കൂര്‍ 197680 (4128), അഴീക്കോട് 185094 (5999), കണ്ണൂര്‍ 178732 (5563), ധര്‍മടം 199115 (5774), തലശ്ശേരി 178601 (6107), കൂത്തുപറമ്പ് 201869 (8078), മട്ടന്നൂര്‍ 195388 (5143),
പേരാവൂര്‍ 181064 (4700) എന്നിങ്ങനെയാണ് ആകെ വോട്ടര്‍മാരുടെ എണ്ണം.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലാണ്.