ഇന്ന് വിനായകചതുര്‍ത്ഥി

whatsapp sharing button
facebook sharing button
twitter sharing button
email sharing button
sharethis sharing button

ഇന്ന് വിനായകചതുര്‍ത്ഥി. ഗണപതിയുടെ ജന്മദിനമാണ് വിനായകചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഗണേശപൂജയും വ്രതവും ജീവിതത്തിലെ ദുഖങ്ങള്‍ ഹനിക്കുമെന്നാണ് വിശ്വാസം. (vinayaka chaturthi 2024 updates)

കാര്യസാധ്യത്തിനും വിഘ്നശാന്തിക്കും വിനായകപ്രീതി വേണമെന്നാണ് ഹൈന്ദവ വിശ്വാസം. വിനായകചതുര്‍ത്ഥി ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും സവിശേഷ പൂജകള്‍ നടക്കുന്നു. വിനായകന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ഉണ്ണിയപ്പം എന്നിവ നിവേദിക്കുന്നു.

മറാത്ത ഭരണാധികാരിയായിരുന്ന ശിവജി തന്റെ പ്രജകള്‍ക്കിടയില്‍ ദേശീയവികാരം സൃഷ്ടിക്കാന്‍ ഗണേശചതുര്‍ത്ഥി ആഘോഷത്തെ പ്രയോജനപ്പെടുത്തിയതോടെയാണ് പൊതുആഘോഷത്തിന്റെ സ്വഭാവം വിനായകചതുര്‍ത്ഥി കൈവരിച്ചത്. ബ്രിട്ടീഷുകാര്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍ നിരോധിച്ചപ്പോള്‍ ബാലഗംഗാധര തിലക് ഇന്ത്യന്‍ വികാരം ആളിക്കത്തിക്കാനും ജനതയെ ഒരുമിപ്പിക്കാനും ഈ ഉത്സവം പുനരുജ്ജീവിപ്പിക്കുകയായിരുന്നു.