ജലവിതരണം മുടങ്ങും
തളിപ്പറമ്പ് | ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടും പട്ടുവം ശുദ്ധജല പദ്ധതിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും കണ്ണൂർ കോർപറേഷനിലെ പുഴാതി, പള്ളിക്കുന്ന് വില്ലേജുകളിലും തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂർ നഗരസഭകളിലും ഇരിക്കൂർ, മലപ്പട്ടം, കുറുമാത്തൂർ, പരിയാരം, ചപ്പാരപ്പടവ്, പട്ടുവം, ഏഴോം, കടന്നപ്പള്ളി – പാണപ്പുഴ, മാടായി, കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, മാട്ടൂൽ, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലും നാല്, അഞ്ച് തീയതികളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.