വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

കൽപ്പറ്റ | വയനാട്ടിൽ വന്യ ജീവി ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം.

കുറുവ, സൂചിപ്പാറ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് വനം വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.