അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത യുണ്ടെന്ന് മുന്നറിയിപ്പ്. ജില്ലയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ചൂരല്‍മല , മുണ്ടക്കൈ മേഖലയില്‍ വീണ്ടും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ പെയ്യുന്നുണ്ടെങ്കിലും ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്