വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഓൺ ലൈനായാണ് യോ​ഗം നടക്കുക. രാവിലെ 11മണിക്ക് യോ​ഗം നടക്കും.

യോ​ഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുക്കുന്നുണ്ട്. ജില്ല കളക്ടറും പങ്കെടുത്തേക്കും. മൃതദേഹങ്ങളുടെ സംസ്കാരം, കണ്ടെത്തൽ, പുനരധിവാസം തുടങ്ങിയ മൂന്ന് കാര്യങ്ങളെ സംബന്ധിച്ചായിരിക്കും യോ​ഗത്തിൽ ചർച്ചയാവുക. പുനരധിവാസത്തിനായുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആരംഭിച്ചു