ഗാന​​ഗന്ധർവ്വൻ ശതാഭിഷേക നിറവിൽ.

ഗാന​​ഗന്ധർവ്വൻ ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് എൺപത്തിനാലാം പിറന്നാൾ ആഘോഷം. എറണാകുളത്ത് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന്റെ ജന്മദിനാഘോഷ പരിപാടികൾ നടക്കും. പരിപാടിയിൽ ഓൺലൈനായി  യേശുദാസ് പങ്കെടുത്തേക്കുമെന്നാണ് സൂചന.