അംബേദ്കര്‍ മാധ്യമ പുരസ്‌കാരം: എന്‍ട്രികള്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ഡോ.അംബേദ്കര്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ആഗസ്റ്റ് 16 മുതല്‍ 2022 ആഗസ്റ്റ് 15 വരെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌ക്കാരം. വാര്‍ത്ത പട്ടികജാതി പട്ടികവര്‍ഗ മേഖലയെക്കുറിച്ചുള്ളതാവണം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ഫീച്ചര്‍/പരമ്പരയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണം. ദൃശ്യമാധ്യമ മേഖലകളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ, കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പ്രോഗ്രാമോ, ഡോക്യുമെന്ററിയോ ആവണം. ഡി വി ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രികള്‍ (അഞ്ച് കോപ്പി) ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെ കുറിച്ചുള്ള ലഘു വിവരണം, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10നകം ലഭ്യമാക്കണം. ശ്രാവ്യ മാധ്യമ മേഖലകളില്‍ നിന്നുള്ളവ സി ഡിയിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ളവയാകണം. എന്‍ട്രികള്‍ ലഭ്യമാക്കേണ്ട വിലാസം: ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3. ഫോണ്‍: 0471-2315375.