അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു.
അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 44 ലക്ഷം രൂപയുടെ അധിക ധന സഹായവും കുടുംബത്തിന് ലഭിക്കും. സേവന കാലയളവിൽ കോമൺ അസസ്മെന്റ് മെത്തഡോളജി പിന്തുടരും. വ്യോമസേന നൽകുന്ന ചുമതലകളാണ് അഗ്നിവീരന്മാർ നിർവഹിക്കേണ്ടത്.
സ്തുത്യർഹ സേവനത്തിന് അവാർഡിനും മെഡലുകൾക്കും അർഹതയുണ്ട്. അപേക്ഷാർത്ഥികൾക്ക് നിർദിഷ്ട മെഡിക്കൽ യോഗ്യത വേണമെന്നും ബ്ലൂ പ്രിന്റിൽ പറയുന്നു. സ്ഥിരം ജോലിയ്ക്കുള്ള അർഹതയല്ല അഗ്നിവീർ നിയമനമെന്നും ഐ.എ.എഫ് വ്യക്തമാക്കുന്നു.