അഞ്ചംഗ കുടുംബം മരിച്ച നിലയിൽ
വിഴുപുരം:തമിഴ്നാട്ടിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസുള്ള പെണ്മക്കളേയും അഞ്ച് വയസുകാരനായ മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ടാണ് സംഭവം. അഞ്ച് പേരുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
ഗൃഹനാഥന് വന്‍ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇത് ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.