അതൃപ്തിയിൽ തിരുവന്തപുരം നേതൃയോഗത്തിൽ സംബന്ധിക്കാതെ കെ.മുരളീധരൻ എം.പി.തലശ്ശേരിയിലെത്തി
തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നേതൃതല ചർച്ചകൾക്കായി കോൺഗ്രസ് ഹൈക്കമാൻ്റ് നിയോഗിച്ച പ്രത്യേക സംഘം തലസ്ഥാനത്ത് എത്തി തിരക്കിട്ട .ചർച്ചകൾ നടത്തവേ കോൺഗ്രസിലെ എക്കാലത്തേയും ഒറ റയാൻ നേതാവ് എന്ന വിശേഷണമുള്ള കെ.മുരളീധരൻ എം.പി. ഇവരെയൊന്നും ഗൌനിക്കാതെ തലശ്ശേരിയിലെത്തി.
എ.ഐ.സി.സി. നിരീക്ഷകനായ താരീഖ് അൻവർ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്,, ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലോ റോ, കർണ്ണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവർ തിരുവനന്തപുരത്തെത്തി കോൺഗ്രസിലെയും യു.ഡി.എഫിലെയും പ്രമുഖ നേതാക്കളെ കാണാനിരിക്കെയാണ് കേരള രാഷ്ടിയത്തിലെ വിവാദ പ്രസ്താവനാ നായകനായ .
മുരളീധരൻ എം പി.കോൺഗ്രസ് നേതാക്കളെ ഒന്നാകെ അമ്പരപ്പിച്ചു കൊണ്ട് തലശ്ശേരിയിലെത്തിയത് കൊടുവള്ളി റെയിൽവെ മേൽപാലത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിച്ച വീനസ് ജംഗ്ഷനിലെ സിറ്റി സെൻറർ വേദിയിലെത്തി വിശിഷ്ടാടാതിഥിയാവുകയും ചെയ്തു – ആശംസാ പ്രസംഗം നടത്തുന്നതിനിടയിലും തിരുവനന്തപുരം യോഗത്തിൻ്റെ പ്രാധാന്യം ഇദ്ദേഹം എടുത്തു പറഞ്ഞു. യോഗം കഴിഞ്ഞിറങ്ങിയ എം.പി.യോട് തിരുവനന്തപുരത്തെ കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ തലശ്ശേരിയിലേക്ക് വന്നതിനെ പറ്റി മാധ്യമ പ്രവർത്തകർ തിരക്കിയപ്പോൾ ഇദ്ദേഹം ഒഴിഞ്ഞുമാറി.
ഞാൻ എൻ്റെ നിർദ്ദേശങ്ങൾ നേരത്തെ ഹൈക്കമാൻ്റിനോട് പറഞ്ഞിട്ടുണ്ട് അവരത് അംഗീകരിച്ചിട്ടുമുണ്ട്. മണ്ഡലത്തിലെ വികസന പദ്ധതികളിൽ സജീവമായി പങ്കെടുക്കണമെന്ന് ഹൈക്കമാൻ്റിൻ്റെ നിർദ്ദേശമുണ്ട്. ഇക്കാര്യം ഉമ്മൻ ചാണ്ടിയോടും താരീഖ് അൻവറിനോടും പറഞ്ഞിട്ടാണ് വന്നതെന്നുമായിരുന്നു നേതൃത്വത്തോടുള്ള അതൃപ്തി മറച്ചു വച്ചുള്ള എം.പി.യുടെ പ്രതികരണം.